എന്നാല്‍ ഒറീസയില്‍ ബോക്‌സൈറ്റ് ഖനനം നടത്തുന്ന വേദാന്ത വന്‍ പരിസ്ഥിതി നാശമുണ്ടാക്കുന്നുവെന്ന് നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലും വേദാന്ത കമ്പനി നിയമപരമായി തന്നെ പല പ്രശ്‌നങ്ങളും നേരിടുന്നതുമാണ് അനുമതി നിഷേധിക്കാന്‍ കാരണം. പരിസ്ഥിതിനാശം ഉണ്ടാക്കുന്നുവെന്നാണ് പരിസ്ഥിതി വകുപ്പിന്റെ വിലയിരുത്തല്‍.
ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിസ്ഥിതി വകുപ്പ് അനുമതി നിഷേധിച്ചത്. വേദാന്ത ഗ്രൂപ്പിന് പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വനംമന്ത്രി ജയറാം രമേശ് പറഞ്ഞു. ഒറീസയില്‍ വേദാന്തയ്‌ക്കെതിരെ ആദിവാസികള്‍ സമരം നടത്തുകയാണ്. എന്നാല്‍ നവീന്‍ പട്‌നായിക് ഖനനാനുമതിക്കായി പ്രധാനമന്ത്രിയെ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു.
No comments:
Post a Comment