പാലക്കാട്:അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അവരുടെ സ്വന്തം ഭാഷയായ ഇരുള ഭാഷയില്‍ വാര്‍ത്ത ലഭ്യമാക്കുന്നതിന് ചാനല്‍ ആരംഭിച്ചു.
ചാനലായ ‘ചാനല്‍ പ്ലസി’ലെ വാര്‍ത്താ അവതാരകയായി നായ്ക്കര്‍പാടി ഊരിലെ കാളിയും കൂട്ടായി രങ്കമ്മയുമുണ്ട്.
ആഴ്ചയില്‍ രണ്ട് ദിവസമായി എട്ടു ബുള്ളറ്റിനുകളാണ് കാളിയും രങ്കമ്മയും ചേര്‍ന്ന് വാര്‍ത്ത അവതരിപ്പിക്കുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട
പ്രശ്നങ്ങള്‍ക്കാണ് വാര്‍ത്തയില്‍ പ്രാമുഖ്യം.‘നമത്ത് ഊര് സേതിക’ അഥവാ നമ്മുടെ ഊരിലെ വാര്‍ത്തകള്‍ ക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതും
തയാറാക്കുന്നതും അഭ്യസ്‌ത വിദ്യരായ ആദിവാസികള്‍ തന്നെയാണ്.മന്ത്രി ബിനോയ് വിശ്വമാണ് ബുള്ളറ്റിന്‍ ഉദ്ഘാടനം ചെയ്തത്. എല്ലാ ഊരുകളിലും സര്‍ക്കാര്‍ വക ടെലിവിഷനുകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ സ്വന്തം നാട്ടിലെ വാര്‍ത്ത കേള്‍ക്കാന്‍ പ്രേക്ഷകരും കുറവല്ല. ഇതുവരെ മലയാളത്തില്‍ മാത്രം വാര്‍ത്ത കേട്ടിരുന്ന ഇവര്‍ക്ക് ലിപി പോലുമില്ലാത്ത തങ്ങളുടെ സ്വന്തം ഭാഷയില്‍ കൂടി വിവരങ്ങള്‍ അറിയാനുള്ള അവസരമാണ് ചാനല്‍ ഒരുക്കിയിരിക്കുന്നത്.
(kerala bhooshanam)
No comments:
Post a Comment